29.9 C
Kollam
Sunday, January 23, 2022
spot_img

രാത്രി നിയന്ത്രണം: ശബരിമല, ശിവഗിരി തീർഥാടനങ്ങൾക്ക് ഇളവ്

തിരുവനന്തപുരം: ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല, ശിവഗിരി തീർത്ഥാടനങ്ങളെയും തീർത്ഥാടകരെയും ഒഴിവാക്കി സർക്കാർ ഉത്തരവായി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കലക്റ്റർമാരുടെ നിർദ്ദേശം പരിഗണിച്ചാണ് തീരുമാനം.സംസ്ഥാനത്ത് നാളെ മുതൽ ജനുവരി 2 വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കിയിരുന്നു.  രാത്രി 10 മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാന സ‍ർക്കാർ. 

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles