26.9 C
Kollam
Thursday, October 6, 2022
spot_img

രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) തീയതി നീട്ടി

മോശം കാലാവസ്ഥയും തിയറ്ററുകളുടെ ലഭ്യത കുറവും ചലച്ചിത്രമേള നീട്ടിവെയ്ക്കാന്‍ കാരണമായിട്ടുണ്ട്. നേരത്തെ ഡിസംബര്‍ പത്തുമുതല്‍ 17 വരെ സ്ഥിരംവേദിയായ തിരുവനന്തപുരത്ത് വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി നാലിന് തുടങ്ങുന്ന ചലച്ചിത്രമേളയുടെ വേദിയും തിരുവനന്തപുരം തന്നെയാണ്


തിരുവനന്തപുരം: 26-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) തീയതി നീട്ടിവെച്ചതായി സിനിമ- സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി നാലു മുതല്‍ 11 വരെയാണ് ചലച്ചിത്രമേള നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും തിയറ്ററുകളുടെ ലഭ്യത കുറവും ചലച്ചിത്രമേള നീട്ടിവെയ്ക്കാന്‍ കാരണമായിട്ടുണ്ട്. നേരത്തെ ഡിസംബര്‍ പത്തുമുതല്‍ 17 വരെ സ്ഥിരംവേദിയായ തിരുവനന്തപുരത്ത് വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി നാലിന് തുടങ്ങുന്ന ചലച്ചിത്രമേളയുടെ വേദിയും തിരുവനന്തപുരം തന്നെയാണ്.
ഫെബ്രുവരി നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്‍്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള (ഐഎസ്എഫ്ഡികെ) 2021 ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എല്‍ തിയേറ്റര്‍ കോംപ്ലക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും.മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഏരീസ് പ്‌ളക്‌സ് എസ്എല്‍ തിയേറ്ററില്‍ ഡിസംബര്‍ ഒമ്പതിന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക 

Related Articles

Stay Connected

22,036FansLike
3,514FollowersFollow
20,100SubscribersSubscribe
- Advertisement -spot_img

Latest Articles