24.8 C
Kollam
Monday, August 15, 2022
spot_img

രാജ്യസേവനം വ്രതമാക്കിയ കുടുംബത്തിൽനിന്ന് എത്തിയ സൈനികമേധാവി : ബിപിൻ റാവത്തിന് രാജ്യത്തിന്‍റെ സല്യൂട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്തിന്‍റെ മരണം തികച്ചും അപ്രതീക്ഷിതമായതിന്‍റെ ഞെട്ടലിലാണ് രാജ്യം. ഒരിക്കല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ബിപിന്‍ റാവത്ത്  വീണ്ടും തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യമെങ്കിലും എല്ലാവരെയും നിരാശരാക്കിക്കൊണ്ട് അദ്ദേഹം വീരചരമം പ്രാപിക്കുകയായിരുന്നു. സംയുക്തസേനാ മേധാവിയായി 2020 മാര്‍ച്ചിലാണ് ബിപിന്‍ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നത് തൊട്ട് മുമ്പാണ് പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്ഥാനം റാവത്തിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ സായുധ സേനയുടെ  മേല്‍നോട്ടം വഹിക്കുകയും സര്‍ക്കാരിന്റെ സൈനിക ഉപദേശകനായി പ്രവര്‍ത്തിക്കുകയുമായിരുന്നു അദ്ദേഹം. രാജ്യത്തിന് അഭിമാനകരമായ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച റാവത്തായിരുന്നു പാകിസ്താനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്‍റെ  സൂത്രധാരന്‍. ഇത് വരെ കണ്ട സൈനിക മേധാവികളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു റാവത്ത്.

1987 ചൈന-ഇന്ത്യ യുദ്ധം, കോംഗോയിലെ യുഎന്‍ മിഷന്‍, 2015 മ്യാന്‍മര്‍ ആക്രമണങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ സൈനിക ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ്. കരസേനാ മേധാവി എന്ന നിലയില്‍ നിരവധി രാജ്യങ്ങളില്‍ ഉഭയകക്ഷി സന്ദര്‍ശനങ്ങളും ബിപിന്‍ റാവത്ത് നടത്തിയിട്ടുണ്ട്. 42 വര്‍ഷത്തിലേറെ നീണ്ട തന്‍റെ സൈനിക ജീവിതത്തില്‍ പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പൗരിയില്‍ 1958 മാര്‍ച്ച് 16 നാണ് ബിപിന്‍ റാവത്ത് ജനിച്ചത്. തലമുറകളായി സൈനിക സേവനം നടത്തുന്ന കുടുംബത്തില്‍ നിന്നും സ്വാഭാവികമായാണ് ബിപിന്‍ റാവതും കടന്നുവന്നത്. അച്ഛന്‍ ലക്ഷ്മണ്‍ റാവത് ലെഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്‌കൂളിലുമായി ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി തുടര്‍ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്.ബ്രിട്ടണിലെ വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സെര്‍വീസ് സ്റ്റാഫ് കോളേജിലും അമെരിക്കയിലെ കാനാസിലെ യു.എസ് ആര്‍മി കമാന്‍റ് ആന്‍റ് ജനറല്‍ സ്റ്റാഫ് കോളേജിലും പരിശീലനം നേടിയിരുന്നു. ഡിഫന്‍സ് സ്റ്റഡീസില്‍ എം.ഫില്‍ നേടി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ ബിരുദവും മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വ്വകലാശാലയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ഗവേഷണ ബിരുദവും നേടി. 1978 ഡിസംബര്‍ 16നാണ് സൈനിക ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്. 2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles