26.8 C
Kollam
Tuesday, August 9, 2022
spot_img

രാജ്യത്ത് 24 മണിക്കൂറിനിടെ 30,773 കോവിഡ്-19; 309 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം 3,34,48,163 (3.34 കോടി). 24 മണിക്കൂറിനുള്ളില്‍ 309 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 4,44,838 (4.44ലക്ഷം) ആയി. 38,945 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 3,26,71,167 (3.26 കോടി) ആയി ഉയര്‍ന്നു.നിലവില്‍ 3,32,158 (3.32 ലക്ഷം) പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് മൊത്തം വാക്‌സിനേഷന്‍ 80 കോടി പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 85,42,732 പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles