നബാര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സാമ്ബത്തികസഹായം ഇതുവഴിയാക്കാനാണ് ആലോചന
രാജ്യത്തെ സഹകരണബാങ്കുകളെ ഒരു കുടക്കീഴില് കൊണ്ടുവരാന്‍ ദേശീയതലത്തില്‍ ‘അപ്പെക്സ് ബോഡി’ രൂപവത്കരിച്ച് കേന്ദ്രസര്‍ക്കാര്‍.’അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡ്’ എന്നപേരില്‍ കമ്ബനിയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാനനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകള്‍, വായ്പാ സഹകരണസംഘങ്ങള്‍, കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവയാണ് അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്ബനിയുടെ ഭാഗമാകുന്നത്.
നിലവില്‍ കേരളബാങ്ക് വഴി കാര്‍ഷിക വായ്പയ്ക്കായി ലഭിക്കുന്ന റീഫിനാന്‍സ് ഉള്‍പ്പെടെ ഇതിലേക്കു മാറും. ഫലത്തില്‍ ഫിനാന്‍സ് കമ്ബനി സഹകരണബാങ്കുകളുടെ ‘കേന്ദ്രബാങ്ക്’ ആയി മാറും. സഹകരണ ബാങ്കുകള്‍ക്ക് സാമ്ബത്തികസഹായവും സാമ്ബത്തികേതര സൗകര്യവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്ന് അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്ബനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ വ്യക്തമാക്കുന്നത്. ഒരേസമയം, സഹകരണബാങ്കുകള്‍ക്ക് സാമ്ബത്തിക-സാമ്ബത്തികേതര സഹായം നല്കുന്ന കേന്ദ്രസ്ഥാപനമായും റിസര്‍വ് ബാങ്കിന്റെ അംഗീകൃത നിയന്ത്രണ ഏജന്‍സിയായും ഈ കമ്ബനി പ്രവര്‍ത്തിക്കും. വാണിജ്യബാങ്കുകള്‍ക്ക് ബാങ്കേഴ്സ് സമിതിയാണ് അംഗീകൃത നിയന്ത്രണ ഏജന്‍സി. സഹകരണ ബാങ്കുകള്‍ക്കായി ഇനി ഈ കന്പനിയായിരിക്കും നിയന്ത്രണ ഏജന്‍സി. 100 കോടിയുടെ പ്രവര്‍ത്തനമൂലധനമാണ് പുതിയ കമ്ബനിക്കുള്ളത്.
പത്തുരൂപ വിലയുള്ള പത്തുകോടി ഓഹരികളാണുള്ളത്. ഈ ഓഹരികളാണ് സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നല്‍കുക. അര്‍ബന്‍ ബാങ്കുകളോട് ഓഹരിയെടുക്കാന്‍ നിര്‍ദേശം ലഭിച്ചെങ്കിലും കേരളത്തിലെ അര്‍ബന്‍ ബാങ്ക് അസോസിയേഷന് അത് അംഗീകരിച്ചിട്ടില്ല.അര്‍ബന്‍ ബാങ്കുകള്‍ക്കു പുറമേ, പ്രാഥമിക സഹകരണബാങ്കുകളെ ഇതിന്റെ ഭാഗമാക്കിയാല്‍ അത് സംസ്ഥാനത്തിന്റെ സഹകരണമേഖലയില്‍ വലിയ പ്രശ്നങ്ങള്‍ക്കു വഴിവെക്കും. പ്രത്യേകിച്ച്, കേരളബാങ്കിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നടപടിയാകും. സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും റീഫിനാന്‍സ് ഫെസിലിറ്റിയും മൂലധന സഹായവും ഉറപ്പാക്കുകയെന്നതാണ് സാമ്ബത്തികസഹായത്തില് ഉള്‍പ്പെടുന്നത്. നിലവില്‍ ശരാശരി 2500 കോടിയോളം രൂപ കേരളബാങ്കിന് നബാര്‍ഡിന്റെ റീഫിനാന്‍സ് സഹായം ലഭിക്കുന്നുണ്ട്. കേരളബാങ്ക് വഴി ഇത് പ്രാഥമിക സഹകരണബാങ്കുകള്‍ക്കും കാര്‍ഷികസംഘങ്ങള്‍ക്കും വിതരണംചെയ്യുന്നതാണ് രീതി.
ഈ സഹായം ഉള്‍പ്പെടെ ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങള്‍ക്കുള്ള റീഫിനാന്‍സ് അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്ബനിയിലൂടെ നല്‍കാനാണു സാധ്യത. സംഘങ്ങളുടെ വളര്‍ച്ച, വികസനം, സാമ്ബത്തികസ്ഥിരത എന്നിവയ്ക്കുള്ള സാമ്ബത്തികസഹായം നല്‍കുകയെന്നതാണ് കേന്ദ്രസ്ഥാപനത്തിന്റെ പ്രവര്‍ത്തനരേഖയില്‍ പറയുന്നത്. സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ആധുനിക ഐ.ടി. സേവനങ്ങള്‍ ലഭ്യമാക്കുക, ഡേറ്റ സെന്റര്‍ സ്ഥാപിക്കുക, സൈബര്‍ സെക്യൂരിറ്റി ഉറപ്പുവരുത്തുക, എ.ടി.എം. ശൃംഖല കൊണ്ടുവരിക, സഹകരണ പേമെന്റ് ഗേറ്റ് വേ സൃഷ്ടിക്കുക, മറ്റു ബാങ്കുകളുമായുള്ള ഇടപാടുകളുടെ സെറ്റില്‍മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുക തുടങ്ങിയവ അപ്പെക്സ് കോ-ഓപ്പ് ഫിനാന്‍സ് കമ്ബനി ചെയ്യും. റിസ്ക് മാനേജ്മെന്റ്, മ്യൂച്വല്‍ഫണ്ട്, ഇന്‍ഷുറന്‍സ് കണ്‍സല്‍ട്ടന്‍സി, മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി, എച്ച്.ആര്. കണ്‍സല്‍ട്ടന്‍സി, ജീവനക്കാര്‍ക്കുള്ള പരിശീലനം എന്നിവയും നിര്‍വഹിക്കും