26.9 C
Kollam
Monday, July 26, 2021
spot_img

രാജ്യത്തെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തടയാൻ ഉടനടി നടപടികൾ സ്വീകരിക്കണമെന്നാ വശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്.

  • 12 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയ്യാറാക്കിയ കത്തിൽ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
  • 1.സാധ്യമായ എല്ലായിടത്തുനിന്നും വാക്സിൻ ശേഖരിക്കുക.
  • 2.രാജ്യത്തെ എല്ലാവർക്കും ഉടനടി സൗജന്യ വാക്സിൻ വിതരണം ചെയ്യുക.
  • 3.വാക്സിൻ ശേഖരണത്തിനും വിതരണത്തിനുമായി ബജറ്റിൽ നിന്ന് 35000 കോടി ചെലവഴിക്കുക
  • 4.രാജ്യത്തെ വാക്സിൻ നിർമാണം വിപുലപ്പെടുത്താനായി നിർബന്ധിത ലൈസൻസ് സംവിധാനം
  • 5.കേന്ദ്രസർക്കാരിന്റെ സെൻട്രൽ വിസ്ത നിർമാണം താൽക്കാലികമായി നിർത്തിവെക്കുക.ഈ പണം കോവിഡ് ചികിത്സയ്ക്കു ഓക്സിജൻ വാങ്ങാനും വാക്സിൻ വാങ്ങാനും ഉപയോഗിക്കുക
  • 6.കണക്കിൽപ്പെടാതെ സ്വകാര്യ ഫണ്ടുകൾ പിഎം കെയേഴ്സ് ഫണ്ടിലേക്ക് മാറ്റി കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുക
  • 7.രാജ്യത്തെ തൊഴിൽ രഹിതർക്ക് പ്രതിമാസം 6000 രൂപ വീതം സാമ്പത്തിക സഹായം നൽകുക
  • 8.ആവശ്യമുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക
  • 9.കാർഷിക നിയമം പിൻവലിക്കുക, കർഷകർ കോവിഡ് പ്രതിസന്ധിയിൽ അകപ്പെടുന്നത് തടയുക.
  • രാജ്യത്തെ പ്രധാനപ്പെട്ട 12 പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
  • എന്നാൽ മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും കത്തിൽ ഒപ്പും വെക്കുന്നതിൽ നിന്ന് വിട്ടുനിന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles