കൊല്ലം : രണ്ടു പെണ്മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ആറുമാസം പ്രായമുള്ള ഇളയമകളെയും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭർത്താവ് ജപഷൈന്‍ വര്‍ക്കലയിലെ സ്ഥാപനത്തിലാണ് ജോലി. ഭര്‍ത്തൃമാതാവ് പുറത്തുപോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. വിജി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിന്‍വശത്ത് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. തുടർന്ന് മാർത്താണ്ഡം സ്റ്റേഷനിലെ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈ.എസ്.പി. ഗണേശൻ്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുേമാര്‍ട്ടത്തിനായി കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.