Home Latest NewsNews 2016 -ലെ എൽഡിഎഫ്ചരിത്ര വിജയം ഇത്തവണയും കൊല്ലത്തുണ്ടാകുമെന്ന് സി പി ഐ ജില്ലാസെക്രട്ടറി  

2016 -ലെ എൽഡിഎഫ്ചരിത്ര വിജയം ഇത്തവണയും കൊല്ലത്തുണ്ടാകുമെന്ന് സി പി ഐ ജില്ലാസെക്രട്ടറി  

by Green Media Vision

കൊല്ലം ;രണ്ടായിരത്തി പതിനാറിലെ  തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലയില്‍ 11 ല്‍ 11 ഉം നേടിയ ചരിത്ര വിജയം വീണ്ടും ആവര്‍ത്തിക്കുമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പറഞ്ഞു.
തുടര്‍ ഭരണത്തിന്‍റെ ആവേശകരമായ ആരവമാണ് ജില്ലയിലെമ്പാടും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴങ്ങിയത്. പിണറായി  സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികള്‍ ജില്ലയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. എല്‍ഡിഎഫിന് വര്‍ദ്ധിച്ച ജനപിന്തുണയുണ്ടായി. യുഡിഎഫും ബിജെപിയും കൂടുതല്‍ ദുര്‍ബ്ബലപ്പെട്ടു. അവര്‍ ക്കെട്ടിപ്പൊക്കിയ എല്ലാ നുണകളും തകര്‍ത്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത് തിളക്കമാര്‍ന്ന വിജയമായിരുന്നു. ഭരണവിരുദ്ധ വികാരം എങ്ങുമുണ്ടായില്ല. ഇടതുപക്ഷ ജമാധിപത്യ മുന്നണി വളരെ കെട്ടുറുപ്പോടെ പ്രവര്‍ത്തിച്ച് എല്ലാ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയം സുനിച്ഛിതമാക്കുകയാണുണ്ടായത്. എല്‍ഡിഎഫ് അഖിലേന്ത്യ-സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിയും പങ്കെടുത്ത പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും തടിച്ചുകൂടിയ ജനാവലി ഈ വിജയം ഉറപ്പുവരുത്തുന്ന നിലയിലുള്ളതാണ്
GREEN MEDIA VISION NEWS

You may also like

Leave a Comment