27.9 C
Kollam
Saturday, October 16, 2021

രണ്ടാനച്ഛനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ശക്തികുളങ്ങര : മകനെ കാണാൻ വന്ന അച്ഛനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് മാതാവിന്റെ ആദ്യവിവാഹത്തിലെ മകൻ പോലീസ് പിടിയിലായി. ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരിയിൽ മരുത്തടി ഗുരുദേവ് നഗർ 32 ആമച്ചി വീട്ടിൽ തൻസീർ (21) ആണ് പോലീസ് പിടിയിലായത്. പിണങ്ങി കഴിയുന്ന ഭാര്യയേയും മകനേയും കാണാനെത്തിയ വാളൂരി പ്രസാദ് എന്നറിയപ്പെടുന്ന പ്രസാദിനാണ് വെട്ടേറ്റത്. വീട്ടിലേക്ക് വന്ന ഇയാളെ ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകൻ തടഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വക്കേറ്റം ഉണ്ടാവുകയും അടുക്കളയിലിരുന്ന വെട്ടുകത്തി എടുത്ത് ഇയാളുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് സ്ഥലത്ത് നിന്നും ശക്തികുളങ്ങര വട്ടക്കായൽ പരിസരത്തേക്ക് രക്ഷപ്പെട്ട തൻസീറിനെ പോലീസ് സഹസികമായി പിടികൂടുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജു. യു. എസ്.ഐ അനീഷ് വി, എ.എസ്സ്.ഐമാരായ സജിത്ത്, സുനിൽകുമാർ, സി.പി.ഓമാരായ ഹാഷിം, ഹരിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ റിമാന്റ് ചെയ്തു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles