26.9 C
Kollam
Monday, July 26, 2021
spot_img

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആയുസ്സ് മൂന്നു വര്‍ഷം മാത്രം

ഇന്ത്യ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിലേക്ക്‌; ലോക്‌സഭ, നിയമസഭ, തദ്ദേശം 2024-ല്‍ ഒറ്റ തെരഞ്ഞെടുപ്പ്‌    

കൊച്ചി : 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്‌ഥാന നിയമസഭകളിലേക്കും തദ്ദേശ സ്‌ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളും നടത്താന്‍ സാധ്യതയുണ്ടെന്നു സംസ്‌ഥാന ഘടകങ്ങള്‍ക്കു സൂചന നല്‍കി ബി.ജെ.പി. നേതൃത്വം. സര്‍വകക്ഷിയോഗം വിളിച്ചശേഷം വൈകാതെ തന്നെ ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി കഴിഞ്ഞതോടെ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താനാണു നീക്കം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിഛായയില്‍ സംസ്‌ഥാനങ്ങളിലും മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണു ബി.ജെ.പിയുടെ പ്രതീക്ഷ. നിയമമായാല്‍, കേരളത്തില്‍ ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി മൂന്നു വര്‍ഷമെത്തുമ്പോഴേക്കും വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കും.

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌” ബി.ജെ.പിയുടെ രാഷ്‌ട്രീയ അജന്‍ഡകളിലൊന്നാണ്‌. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ത്തന്നെ ഈ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ 2015-ല്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ 2019-ലും സര്‍വകക്ഷിയോഗം നടന്നു. എല്ലാ സമയത്തും രാജ്യത്ത്‌ എവിടെയെങ്കിലും ഏതെങ്കിലും തെരഞ്ഞെടുപ്പു നടക്കുക എന്നതില്‍നിന്നു മാറി ഒരുമിച്ചു തെരഞ്ഞെടുപ്പ്‌ എന്ന രീതിയിലേക്ക്‌ എത്തണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ ഒന്നിച്ചു നടത്താനുള്ള സാധ്യത പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും ധാരണയായിരുന്നു.നിലവിലുള്ള ത്രിതല തദ്ദേശസ്‌ഥാപനങ്ങളുടെ ഘടനയില്‍ മാറ്റമുണ്ടാകും. ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ നിലനിര്‍ത്തി ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകള്‍ ഒഴിക്കാനാണു സാധ്യത. അങ്ങനെ ഒരു വോട്ടര്‍ മൂന്നു വോട്ട്‌ ചെയ്യേണ്ടതായി വരും- ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്‌ഥാപനം എന്നിങ്ങനെ.

2023-വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കും. അതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്‌ഥാനങ്ങളില്‍ നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി നീട്ടിനല്‍കുകയോ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യും. ഇക്കാര്യങ്ങളും പുതിയ നിയമത്തില്‍ വ്യവസ്‌ഥ ചെയ്യേണ്ടതുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ ഇടത്‌, വലത്‌ മുന്നണികളും തങ്ങളുടെ നേതാക്കളോടു പൊതുസേവന രംഗത്തു കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്‌.    

 

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles