30.9 C
Kollam
Tuesday, August 3, 2021
spot_img

രണ്ടര വയസുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം: കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനിൽ രതീഷ് – ആർച്ച ദമ്പതികളുടെ ഏക മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട്​ അഞ്ചരയോടെ വീട്ടു മുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരുക്കുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. വീട്ടുകാർ ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടിയിലും എത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. പിതാവ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്​. മുത്തച്ഛൻ ശ്രീജയനും അമ്മുമ്മ ശോഭനയും കുട്ടിയുടെ അമ്മ ആർച്ചയും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles