പാലക്കാട്: ചെറാട് മലയില്‍ കുടുങ്ങിയ ബാബുവുമായി സൈന്യം മുകളിലേത്തി പ്രാഥമിക ചികത്സാ നൽകി. കേണൽ ശേഖർ അത്രിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. അഭിമാനദൗത്യം പൂർത്തിയാക്കിയത് 2 കരസേനാ സംഘങ്ങളാണ്. ദേശീയ ദുരന്തനിവാരണ സേനയാണ് സഹായം നൽകിയത്. മുകളിൽ നിന്ന് എയർലിഫ്റ്റ് ചെയ്യും എന്നാണ് ഇപ്പോൾ അറിയാന്‍ കഴിയുന്നത്. കാഞ്ചിക്കോട് ഹെലിപാഡിലാവും സൈന്യം ബാബുവിനെ എത്തിക്കുക. പിന്നീട് ആശുപത്രിയിലേക്ക് മാറ്റും. ദീര്‍ഘമായ 46 മണിക്കൂറിനു ശേഷമാണ് ആശാവഹമായ വാര്‍ത്ത എത്തുന്നത്. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നല്കി. അതിനു ശേഷം തന്റെ ശരീരത്തോട് ബാബുവിനെ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തില്‍ മുകളിലേക്ക് കയറിത്തുടങ്ങി.മലയുടെ മുകളില്‍ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. അതീവ ദുഷ്കരമായ ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്.