Home Technology യൂ ട്യൂബർമാരെകാത്ത് സോണി എ7സിസൂപ്പർ കോംപാക്റ്റ് ക്യാമറ

യൂ ട്യൂബർമാരെകാത്ത് സോണി എ7സിസൂപ്പർ കോംപാക്റ്റ് ക്യാമറ

by Green Media Vision

യൂട്യൂബർമാരെയും സ്പെഷ്യൽ ഫോട്ടോഗ്രാഫർമാരെയും ലക്ഷ്യമാക്കി സോണി ഇന്ത്യയിൽപുറത്തിറക്കിയ ക്യാമറയാണ് സോണി എ 7സി ഫുൾ ഫ്രെയിം ക്യാമറ ” സി ” എന്നത് കോംപാക്റ്റിനെ സൂചിപ്പിക്കുന്നു. കോംപാക്റ്റ് എന്നത് കൊണ്ട് വെറും 509 ഗ്രാം ഭാരം മാത്രമേ ഇതിനുള്ളു. സോണി എ7സി 24.2 മെഗാപിക്സൽ ശേഷിയുള്ള ക്യാമറയാണ് 35 എം എം ഫുൾ ഫ്രെയിം എക്സ്മോർ ആർ സി എം ഒ എസ് സെൻസർ ഇതിലുണ്ട് . ബയോൺ എക്സ് ഇമേജ് പ്രോസസ്സിങ്ങ് എൻഞ്ചിൻ ക്യാമറയ്ക്ക് കരുത്ത് നൽകുന്നു. 51.200വരെയുള്ള ഐ എസ് ഒ യും സെൻസറിന് 15 സ്റ്റോപ്പ് ഡൈനാമിക് ശ്രേണിയും ഉണ്ട് . ലോ ലൈറ്റ് ഷൂട്ടിന് ഐ എസ് ഒ 50 മുതൽ 2.04.800 വരെ സെറ്റ് ചെയ്യാം. 693 പോയിന്റെ ഫോക്കൽ പ്ലെയിൻ ഫേസ് ഡിറ്റക്ഷൻ ഉള്ള ലൈവ് ട്രാക്കിംഗ് എ എഫ് ഉണ്ട് . കൂടാതെ ഷൂട്ടിങ്ങ് സമയത്ത് 5 ആക്സിസ് ഇൻബോഡി സ്റ്റെബിലൈസേഷനും ലഭിക്കും അതായത് കുലുക്കങ്ങൾ എല്ലാം എ7 എസ് നെ ബാധിക്കില്ല. ട്രാവൽ ബ്ലോഗർമാർക്ക് ഇഷ്ടാനുസരണം മികവുറ്റ വീഡിയോകൾ ചിത്രീകരിക്കാൻ കഴിയും ഇതിനായി 4 കെ വീഡിയോയും ഫുൾ HD വീഡിയോയും 120 എഫ് പി എസ് വരെ ഷൂട്ട് ചെയ്യാം ലൈവ്‌ വ്യൂ മോഡിൽ 8 എഫ് പി എസ് വരെ തുടർച്ചയായിഷൂട്ട് ചെയ്യാം. 0.59 എക്സ് മാഗ്നിഫിക്കേഷനോടുകൂടിയ 2.35 ദശലക്ഷം ഡോട്ട് 0.39 ഇഞ്ച് വ്യൂ ഫൈൻഡറാണ് എ7C യിൽ . വെളിച്ചം കൂടിയ ഔട്ട്ഡോർ ഷൂട്ടിങ്ങിൽ മികച്ച കാഴ്ച്ചയ്ക്കായി 921 ആയിരം ഡോട്ടുള്ള ടച്ച്സ്ക്രീൻ ഉണ്ട് സെൽഫി വീഡിയോകൾ ഫോട്ടോകൾ എടുക്കാൻ ഒരു ഫ്ളിപ്പ് എൽ സി ഡി ഡിസ്പ്ലേയും ഉണ്ട് ഉപഭോക്ത ക്ക ൾക്ക് സൗകര്യത്തിനായി ഹെഡ്ഫോൺ, മൈക്രാ ഫോൺ ജാക്കുകൾ ഉണ്ട് നീണ്ട ഷൂട്ടിങ്ങ് ദൈർഘ്യം തരുന്ന എൻ പി എഫ് സെഡ് 100 ബാറ്ററിയാണ് എസ് 7 Cയിൽ ഉപയോഗിച്ചിരിക്കുന്നത് മികച്ച ഷൂട്ടിങ്ങ് പെർഫോമൻസ് മികച്ച ചിത്രങ്ങൾ വീഡിയോകൾ എന്നിവയുടെ ചിത്രീകരണത്തിൽ യൂ ട്യൂബർമാർക്ക് എ7C മികച്ച സുഹൃത്താകും 25-60 ലെൻസ് സഹിതം ക്യാമറയ്ക്ക് 1.96.990 യാണ് ഇന്ത്യയിൽവില

Green media vision Research wing

You may also like

Leave a Comment