26.3 C
Kollam
Friday, May 20, 2022
spot_img

യൂറോപ്യൻ ദേശാടനപ്പക്ഷിയായ കടൽ മണ്ണാത്തി കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്ത്

കാഞ്ഞങ്ങാട് ∙ ജില്ലയിൽ അപൂർമായി മാത്രമെത്താറുള്ള ദേശാടനപ്പക്ഷിയായ കടൽ മണ്ണാത്തിയെ കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്തു കണ്ടെത്തി. ഇ ബേഡിലെ വിവരങ്ങൾ പ്രകാരം ജില്ലയിൽ രണ്ടാമതായി മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. പക്ഷി നിരീക്ഷകനായ ശ്യാംകുമാർ പുറവങ്കരയാണ് ചിത്താരി കടപ്പുറത്തു പക്ഷിയെ തിരിച്ചറിഞ്ഞത്. ഇതിനു മുൻപ് 2019 ജൂണിലാണ് ഈ പക്ഷിയെ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. യൂറോപ്പിൽ നിന്നെത്തുന്ന കടൽ മണ്ണാത്തികളെ (യൂറേഷ്യൻ ഓയ്സ്റ്റർ ക്യാച്ചർ) സാധാരണ കൂട്ടമായാണു കണ്ടെത്താറുള്ളതെങ്കിലും ജില്ലയിൽ 2 തവണയും ഓരോ പക്ഷികളെ മാത്രമാണ് കണ്ടത്. സാധാരണ ദേശാടനപ്പക്ഷികൾ എത്തുന്നതിനു മുൻപ് മൺസൂൺ കാലത്തു തന്നെയാണ് 2 തവണയും കടൽ മണ്ണാത്തിയെ ജില്ലയിൽ കണ്ടെത്തിയെന്നതും കൗതുകമാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള തൂവലുകളാണ് ഇവയ്ക്കുള്ളത്.

പക്ഷി നിരീക്ഷകനായ ശ്യാംകുമാർ പകർത്തിയ ചിത്രം …

കണ്ണിനും കൊക്കിനും ചുവന്ന നിറമുള്ള കടൽ മണ്ണാത്തിയുടെകാലിന് ഇളം പിങ്ക് നിറമാണ്. പക്ഷി പറക്കുമ്പോൾ മേൽ ചിറകിലെ വെളുത്ത പട്ട വ്യക്തമായി അറിയാൻ കഴിയും. അഴിമുഖങ്ങളിലും തീരപ്രദേശങ്ങളിലുമാണ് പ്രധാനമായും ഇവയെ കണ്ടു വരുന്നത്. ഈ വർഷം ഏപ്രിലിൽ കോഴിക്കോടു നിന്നാണ് സംസ്ഥാനത്ത് ഇവയെ അവസാനം കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles