29 C
Kollam
Monday, June 14, 2021
spot_img

യൂ.പി.യിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ്‌ ആയൂർ നെട്ടയം സ്വാദേശിനി രഞ്ജുവിൻ്റെ മരണത്തിൽ ദുരൂഹത


(സ്പെഷ്യൽ റിപ്പോർട്ട് )

ഓയൂർ : ആയൂർ അമ്പലംകുന്ന് ചെങ്കൂർ നെട്ടയം രഞ്ജു ഭവനിൽ രഞ്ജുവാണ് കോവിഡ് ബാധിച്ച് വിദഗ്ദ ചികിത്സ കിട്ടാതെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത് . മുംബയിലെ സ്വകാര്യ ആശുപത്രിയിൽ 4 വർഷമായി നഴ്സായി ജോലി ചെയ്തു വന്നിരുന്ന രഞ്ജു അനുജത്തി രജിതയുടെ വിവാഹത്തിനായി ഒരു മാസം മുൻപാണ് നാട്ടിൽ വന്ന് പോയത് അതിന് ശേഷമാണ് ഡൽഹിക്കടുത്തുള്ള നോയിഡയിലെ ” യാത്ര” എന്ന സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറുന്നത് , അവിടെ വച്ചാണ് കോവിഡ് ബാധിതയാകുന്നത് രഞ്ജുവിൻ്റെ മരണത്തിനു കാരണം ജോലി ചെയ്തിരുന്ന ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് സഹോദരി രജിത പറയുന്നു. രഞ്ജുവിന് കോവിഡ് ബാധിച്ചതിനുശേഷം കൃത്യമായ ചികിത്സ നൽകാതെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നുയെന്ന വിവരം ലഭിച്ചിരുന്നുയെന്ന് അമ്മാവൻ വാസുദേവൻ ഗ്രീൻ മീഡിയവിഷൻ വാർത്തകളോട് പറഞ്ഞു . കോവിഡ് ബാധയ്ക്ക് ശേഷം ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായതിനുശേഷം ആശുപത്രി അധികൃതൽ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് സഹോദരി രജിതയും ഭർത്താവും 10 ദിവസം മുൻപ് യൂ പിയിലെത്തിയിരുന്നു . ഇന്നലെ ശ്വാസകോശത്തിലെ ഫംഗസ്ബാധയെ തുടർന്ന് രഞ്ജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നതായി വീട്ടുകാർ പറയുന്നു. ചികിത്സ കിട്ടാതെയുണ്ടായ മരണകാരണത്തെക്കുറിച്ച് വിശദമായ അനേഷണം വേണമെന്നാണ് രഞ്ജുവിൻ്റെ വീട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നത് അച്ചനും അമ്മയും സഹോദരിയും അടങ്ങുന്ന കൂലിവേലക്കാരായ കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു രഞ്ജു . ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ബോർഡ് മീറ്റിങ്ങ് കൂടുകയാണെന്നും അവർ വിവരം അറിയിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ചടയമംഗലം നിയുക്ത എം എൽ എ ജെ.ചിഞ്ചുറാണി ഗ്രീൻ മീഡിയ വിഷൻ വാർത്തകളോട് പറഞ്ഞു


റിപ്പോർട്ട് : സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles