25.9 C
Kollam
Sunday, June 26, 2022
spot_img

യൂത്ത്കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി

കണ്ണൂര്‍: സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് സര്‍വകലാശാലയുടെ പ്രധാന കവാടത്തിന് മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു. അതേസമയം, നിയമന വിവാദത്തില്‍ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സര്‍വകലാശാല കവാടത്തിന് മുന്നില്‍ ‘പിണറായി വക കമ്മ്യൂണിസ്റ്റ് പാഠശാല’ എന്നെഴുതിയ ബാനര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.തന്‍റെ നിയമനം നിയമപരമല്ലെങ്കില്‍ ഗവര്‍ണര്‍ എങ്ങനെ അതില്‍ ഒപ്പിട്ടുവെന്നാണ് ഗോപിനാഥ് രവീന്ദ്രന്‍ നേരത്തെ ചോദിച്ചിരുന്നത്. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles