24.9 C
Kollam
Wednesday, July 28, 2021
spot_img

യൂട്യൂബ് റീച്ചാക്കാൻ അൽപവസ്ത്രം ധരിച്ചെത്തിയ യൂട്യൂബറെ വിമാനത്താവളത്തിൽ തടഞ്ഞു


പനാജി: യൂട്യൂബ് വൈറലാവാൻ പൊടിക്കൈകൾ യൂട്യൂബർ സീഷാൻ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന ടൗവ്വൽ ധരിച്ച് ഗോവ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എയർ ഇന്ത്യാ ജീവനക്കാർ സീഷാനെ തടഞ്ഞത്. ടൗവ്വൽ ധരിച്ച് വീഡിയോ പകർത്തുന്നതിനിടെയാണ് അധികൃതർ ഇയാളെ തടഞത് .ടൗവ്വൽ ധരിച്ച് വിമാനത്തിൽ യാത്ര ചെയ്യുകയും വീഡിയോ പകർത്തി യൂട്യൂബിൽ പങ്കിടുന്നതിനുമായിട്ടാണ് സീഷാൻ ഖാൻഎത്തിയത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ അധികൃതർ ഇയാളുടെ യാത്ര തടയുകയായിരുന്നു.

ടൗവ്വൽ ധരിച്ച് ആദ്യമായി വിമാനത്തിൽ സഞ്ചരിച്ച വ്യക്തിയെന്ന ഖ്യാതി നേടാനും ഇതോടെ തൻ്റെ പേര് ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും ഒപ്പമുണ്ടായിരുന്ന യുവതിയോട് പറയുന്ന ദൃശ്യങ്ങൾ ഇയാൾ പകർത്തി പുറത്തുവിട്ടു.വിമാനത്തിൽ സഞ്ചരിക്കുന്നതിനായി വിമാനക്കമ്പനികൾ പ്രത്യേക ഡ്രസ് കോഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഈ കാരണത്തെ തുടർന്നാണ് യൂട്യൂബർ സീഷാൻ ഖാനെ വിമാനത്താവളത്തിൽ തടഞ്ഞത്.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles