കൊല്ലം: യുവാവിനെ കഠിന ദേഹോപ്രദവം ഏൽപ്പിച്ച് സംഘത്തിലെ ഒരാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ശക്തിക്കുളങ്ങര അരവിള വടക്കേകണ്ടത്തിൽ വീട്ടിൽ ലൂയിസ് മകൻ ബിനു (35) ആണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബർ 31ന് ഉളിയക്കോവിലിലുള്ള റോബിനെ ഹോപദ്രവം ഏൽപ്പിച്ച സംഭവത്തി ലാണ് ഇയാൾ പോലീസ് പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നാണ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം റോബിനെ ഹോപദ്രവം ഏൽപ്പിച്ചത്. സംഭവത്തിൽ റോബിന്റെ മുഖത്തെ അസ്ഥിക്ക് പൊട്ടലുണ്ടായി. റോബിന്റെ പരാതിയിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. പരിക്ക് പറ്റിയ റോബിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾ നാട്ടിലെത്തിയതായി കൊല്ലം അസിസ്റ്റന്റ പോലീസ് കമ്മീഷണർ ജി.ഡി വിജയകുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രതീഷ് കുമാർ ജയലാൽ സി.പി.ഒ മാരായ രമേശ് , തോമസ് എന്നി വരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതി യിൽ ഹാജരാക്കി റിമാന്റ് ചെയ്തു.