24.9 C
Kollam
Tuesday, January 25, 2022
spot_img

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : ഒളിവിൽപോയ പ്രതിയെ പിടികൂടി

കൊട്ടിയം : സിത്താര ജംഗ്ഷന് സമീപം വീട്ടിൽ കയറി യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. രോഹിണി വീട്ടിൽ പൊട്ടാസ് എന്നു വിളിക്കുന്ന നിഷാദിന്റെ വീട്ടിൽ 19.07.2021 ഉച്ചയ്ക്ക് കയറി ഇയാളുടെ ഭാര്യയെ മാനഹാനിപ്പെടുത്തുകയും നിഷാദിനെ തലയ്ക്കും കൈകളിലും വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഘത്തിലെ ഒരാളാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. ഈ കേസിലെ ഒമ്പത് പ്രതികൾ മുൻപ് പോലീസ് പിടികൂടിയിരുന്നു. മൈലാപ്പൂർ എ.കെ.എം.എച്ച്.എസിന് സമീപം എസ്.എസ്.എസ് മൻസിലിൽ താജുദ്ദീൻ മകൻ ഷഹാലുദ്ദീൻ (41) ആണ് പോലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇയാൾ തിരികെ നാട്ടിൽ വന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ മൈലാപ്പൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചതിന്റെ അടിസ്ഥാനത്താൽ നിരന്തരമായി നടത്തിയ തിരച്ചിൽ നടത്തി വരവേയാണ് ഇയാൾ പിടിയിലായത്. കൊട്ടിയം ഇൻസ്പെക്ടർ ജിംമ്സ്റ്റൻ. എം.സി, എസ്സ്.ഐമാരായ സുജിത്.ജി നായർ, ഷിഹാസ്, അനൂപ്, റഹീം, അഷ്ടമൻ.പി.ജി, ഗിരീശൻ എ.എസ്സ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles