27.9 C
Kollam
Sunday, June 26, 2022
spot_img

പൂയപ്പള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ 

ഓയൂര്‍: പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ യുവാവിനെ വെട്ടി ക്കൊലപ്പെടുത്തിയ കേസിൽ മരുതമണ്‍പള്ളി പൊയ്‌കവിള വീട്ടിൽ  സേതുരാജ്(55) അറസ്റ്റിലായി. മരുതമണ്‍പള്ളി ആമ്പാടിയിൽ അമ്പാടി എന്ന തിലജനാണ് കൊല്ലപ്പെട്ടത്. വര്ഷങ്ങളായി തുടരുന്ന കുടുംബവഴക്കാണ്  കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനുശേഷം വീട്ടിൽ ഉണ്ടായിരുന്ന സേതുരാജ് പൊലീസിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച്ച  രാത്രി എട്ടരയോടെയാണ് സംഭവം 

മരുതമണ്‍പള്ളി ജങ്ഷനിൽ നില്‍ക്കുകയായിരുന്ന തിലജനെ വായനശാലയ്ക്കു മുന്നിൽവച്ച് ബൈക്കിൽ വെട്ടുകത്തിയുമായെത്തിയ  സേതുരാജ് വെട്ടുകയായിരുന്നു. വെട്ടു തടയാൻശ്രമിച്ച തിലജന്റെ കൈപ്പത്തി അറ്റുപോവുകയും ചെയ്തു. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ റോഡിനു എതിർവശത്തെ മാർജിൻഫ്രീ ഷോപ്പിലേക്ക് ഓടിക്കയറിയ തിലജനെ പിന്തുടർന്നെത്തിയ സേതുരാജ് കടയ്‌ക്കകത്തിട്ടു  വെട്ടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്  പൂയപ്പള്ളി പൊലീസ് എത്തി രക്തത്തിൽ കുളിച്ചുകിടന്ന തിലജനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ തിലജൻ മരണപെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു . വർഷങ്ങളായി വസ്തു സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് തിലജനും സേതുരാജും പരസ്പരം ഏറ്റുമുട്ടിയിരുന്നു.

കൊല്ലപ്പെട്ട തിലജനും സഹോദരന്മാരുമായി നേരത്തേ വഴിത്തര്‍ക്കത്തിന്റെ  പേരില്‍ തിലജനും സംഘവും സേതുരാജിന്റെ വീട് കയറി ആക്രമിക്കുകയും ചെയ്തിരുന്നു. ഭീഷണിമൂലം വീടിന്റെ മുന്നിലും പിന്നിലും ഇരുമ്പുഗ്രിൽ പണിതു മൂന്നു പൂട്ടുകൾ വീതം ഇട്ടാണ് സേതുരാജ് കഴിഞ്ഞിരുന്നത്. രണ്ടുവര്ഷം മുൻപ് മരുതമണ്‍പള്ളി ജങ്ഷനിൽ വച്ച്  തിലജൻ സേതുരാജിനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപെട്ടു ഇരുകൂട്ടർക്കും കേസുകൾ നിലവിൽ ഉണ്ടായിരുന്നതായി പൂയപ്പള്ളി പൊലീസ് പറഞ്ഞു. അടുത്തിടെയായി  സേതുരാജിനെ മരിച്ച തിലജൻ ഭീഷണിപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു. ഇരുവിഭാഗവും ജാമ്യത്തില്‍ കഴിയവെയാണ് കൊലപാതകം. 

പൂയപ്പള്ളി പോലീസിന്റെ നേതൃത്വത്തിൽ  സേതുരാജിനെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ചു തെളിവെടുപ്പ് നടത്തി. കൊല്ലം ഫോറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു. പ്രതിയെ  തെളിവെടുപ്പുകൾക്കുശേക്ഷം നാളെ കോടതിയിൽ ഹാജരാക്കും.  വര്ഷങ്ങളായി തുടർന്ന് വരുന്ന കുടുംബവഴക്ക് അപ്രതീക്ഷിതമായ കൊലപാതകത്തിൽ കലാശിച്ചതിൽ നടുങ്ങിയിരിക്കുകയാണ് മരുതമണ്‍പള്ളി നിവാസികൾ. 

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles