24.9 C
Kollam
Sunday, September 25, 2022
spot_img

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : ഒളിവിൽ പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

ചവറ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിലായി. നീണ്ടകര പുത്തൻതുറ മുല്ലശ്ശേരിൽ കുഞ്ഞുമോൻ മകൻ ഉണ്ണിയെന്ന് വിളിക്കുന്ന അഖിൽ (23), പുത്തൻതുറ സുന്ദരശ്ശേരിൽ അശോകൻ മകൻ ആനന്ദൻ അശോകൻ (20), പുത്തൻതുറ കൊളപ്പുറത്ത് സേതു മകൻ വിഷ്ണു എന്ന് വിളിക്കുന്ന അർജ്ജുൻ (20) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ പുതുവർഷരാവിന് ഇവരടങ്ങിയ സംഘം എ.എംസി മുക്കിന് പടിഞ്ഞാറുളള ക്ഷേത്രത്തിന് സമീപം അർദ്ധരാത്രി പടക്കം പൊട്ടിച്ച് സമീപവാസികൾക്ക് ശല്യമുണ്ടാക്കി. സമീപവാസിയായ ശൈലേഷ്കുമാർ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കരുതെന്ന് ഇവരോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ ഇവർ ശൈലേഷ്കുമാറിനെ ആക്രമിക്കുകയായിരുന്നു. അടിച്ച് തറയിലിട്ട് ഇയാളുടെ തലയിൽ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ശൈലേഷ് കൊല്ലം പാലത്തറയുളള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കരുനാഗപ്പള്ളി ചെറിയഴീക്കൽ ഉള്ളതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ചവറ ഇൻസ്പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്. ഐ സുകേഷ്, എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒ മാരായ തമ്പി, ദിനേഷ്, സി.പി.ഒ മാരായ രജേഷ്, അനി എന്നവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles