ഇരവിപുരം : കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. വാളത്തുംഗൽ ഒട്ടത്തിൽ തെക്കതിൽ ഭവാന ന്ദൻ മകൻ ഒട്ടത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന രാജേഷ് (50) ആണ് ഇരവിപുരം പോലീ സിന്റെ പിടിയിലായത്. 23.10.2021 ന് വൈകിട്ട് 06.00 മണിക്ക് വാളത്തുംഗൽ ഇടശ്ശേരി കമ്പനിക്ക് സമീപം സുഹൃത്തുമായി സംസാരിച്ച് നിൽക്കുകയായിരുന്ന വാളത്തുംഗൽ ഇല്ലം നഗർ 182 മങ്കാരത്ത് കിഴക്കതിൽ രാജേന്ദ്രൻ മകൻ മുകേഷിനേയും ബന്ധുക്ക ളേയും മുൻവിരോധം നിമിത്തം കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ ഇരവിപുരം പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരത്ത് നിന്നും ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ വി വി, എസ്.ഐ മാരായ അനുരൂപ, ജയേഷ് എ.എസ്.ഐ അജയൻ സി.പി.ഒ മാരായ അനിൽകുമാർ, ജിജു ജലാൽ , അഭിലാഷ് ജാസിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.