26.9 C
Kollam
Friday, January 28, 2022
spot_img

യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒളിവിൽപോയ പ്രതിയും സഹായിയും പിടിയിൽ

കരുനാഗപ്പളളി : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ പ്രധാന പ്രതിയും ഇയാൾക്ക് ഒളിവിടം ഒരുക്കിയ സഹായിയും പോലീസ് പിടിയിലായി. കരുനാഗപ്പളളി തൊടിയൂർ വേങ്ങ തടത്തിൽ വിളയിൽ വീട്ടിൽ ആനന്ദൻ മകൻ ശ്രീക്കുട്ടൻ (28), സഹായി പടിഞ്ഞാറെകല്ലട കണത്താർകുന്നം മുറിയിൽ പട്ടംവയലിൽ ബാലകൃഷ്ണൻ മകൻ അച്ചു എന്നു വിളിക്കുന്ന നീലകണ്ഠൻ (23) എന്നിവർ ആണ് പോലീസ് പിടിയിലായത്. ഇവരെ കാരാളിമുക്ക് കണത്താർ ക്കുന്നം ആനന്ദ ഭവനം വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 29 രാത്രി ഏഴ് മണിയോടെ തൊടിയൂർ വടക്ക് സ്വദേശിയായ ലതീഷ് എന്നയാൾ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങി വരവേയാണ് ആക്രമിക്കപ്പെട്ടത്. ശ്രീക്കുട്ടനും ഇയാളുടെ കൂട്ടാളി ജോബിനും ചേർന്ന് ലതീഷിനെ കരിങ്കല്ല് കൊണ്ട് ഇടിച്ച് തറയിൽ വീഴ്ത്തി കൈവള കൊണ്ടും പാറക്കല്ലുകൊണ്ടും തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഒളിവിൽ പോയ പ്രതികൾ പതാരം, അരിനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഇവർ കാരളിമുക്കിന് സമീപം ഒളിവിൽ കഴിയുന്നതായി ജില്ലാ പോലീസ്മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രധാന പ്രതിയും സഹായിയും പോലീസ് പിടിയിലായത്. കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ ജയശങ്കർ, വിനോദ് ധന്യ, രാധാകൃഷ്ണപിളള, രാജേന്ദ്രൻ, എ.എസ്സ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ സി.പി.ഓ സാബു, സലീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles