29.9 C
Kollam
Sunday, January 23, 2022
spot_img

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ

കൊട്ടിയം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിലായി. കൊട്ടിയം വെൺമണിച്ചിറ പ്രതിഭാ ലൈബ്രറിക്ക് സമീപം വച്ച് ബൈക്കിലെത്തിയ യുവാവിനെ ആക്രമിച്ചവരാണ് പിടിയിലായത്. ആദിച്ചനല്ലൂർ വില്ലേജിൽ തഴുത്തല വെൺമണിച്ചിറ പ്രതിഭാ ലൈബ്രറിക്ക് സമീപം താമസക്കാരായ ഷീജഭവനത്തിൽ റോബർട്ട് ജോസ് മകൻ സെൽവരാജൻ (36), ലജി വില്ലായിൽ ലത്തീഫ് മകൻ അജിഫാർ (36), പളളിപടീറ്റതിൽ ബഷീർ മകൻ അസീം (39) എന്നിവരെയാണ്പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് രാത്രി 10.30 മണിയോടെ പ്രതിഭാലൈബ്രറിക്ക് സമീപത്ത് കൂടി ബൈക്കിൽ വരുകയായിരുന്ന നഹാസ് ആണ്ആക്രമിക്കപ്പെട്ടത്. സംഘം നാഹാസിന്റെ ബൈക്ക് തടഞ്ഞ് നിർത്തി ആവശ്യപ്പെടുകയായിരുന്നു. കൈവശം ഇരിക്കുന്ന പണം ഉമ്മയ്ക്ക് മരുന്ന്വാങ്ങാനുളള തായതിനാൽ ഇയാൾ കൊടുക്കാൻ വിസമ്മതിച്ച് വിരോധത്തി ലാണ്ആക്രമിച്ചത്. വിറക് കഷ്ണം വച്ച് തലയ്ക്ക് അടിച്ച് തറയിലിട്ട് യുവാവിനെ മർദ്ദിച്ച സംഘം ഇയാളുടെ ബൈക്കും അടിച്ചു തകർത്തു. ആക്രമണത്തിൽ കൈയിലെ അസ്ഥിക്ക് പൊട്ടലും തലയ്ക്ക് ഗുരുതരമായ പരിക്കും ഉണ്ടായി. ഇയാൾ മേവറത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ പരാതിയിൽ ഇവരെ കൊട്ടിയത്തെ സ്വകാര്യ ബാറിന്റെ പരിസരത്ത് നിന്നും പോലീസ്പിടികൂടുകയായിരുന്നു. പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തി പണം അപഹരിക്കുന്നവരാണ് പിടിയിലായ സംഘം. ഇവരെ കുറിച്ച് ജനങ്ങൾ പരാതിപ്പെടാത്ത സാഹചര്യം മുതലെടുത്താണ് ഇവർ അക്രമ സംഭവങ്ങളിൽ ഏർപ്പെട്ട് വരുന്നത്. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ എം.സി യുടെ നേതൃത്ത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി നായർ, ഷിഹാസ്, ജോയി, എ.എസ്സ്.ഐ മധുസൂദനൻ സി.പി.ഓ മാരായ പോൾ ലോറൻസ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles