27.9 C
Kollam
Saturday, October 16, 2021

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽപോയയാൾ പോലീസ് പിടിയിലായി

കണ്ണനല്ലൂർ : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽപോയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. കേരളപുരം കൊറ്റങ്കര നാലുമുക്കിന് സമീപം ഹരിനിവാസിൽ ഗോപാലകൃഷ്ണൻ മകൻ ഗോകുൽ കൃഷ്ണൻ (23) നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ജൂലൈ 22ന് നെടുമ്പന പുലമൺ ക്ഷേത്രത്തിന് സമീപം കടയിൽ നിന്നും സാധനങ്ങൾ വാങ്ങുകയായിരുന്ന സജീവനെ പ്രതിയും സംഘവും ചേർന്ന് പ്രകോപനം ഒന്നുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആക്രണമത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കൈവശം കരുതിയിരുന്ന കത്തി വച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സജീവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ സജീവിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ചന്ദനത്തോപ്പിൽ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യൂപി, എസ്.ഐ സജീവ്, സി.പി.ഓ മാരായ ഷെമീർഖാൻ, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles