29.9 C
Kollam
Sunday, January 23, 2022
spot_img

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ

ഇരവിപുരം : മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിന് യുവാവിനെ കഴുത്തിന് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. മുണ്ടയ്ക്കൽ വില്ലേജിൽ തെക്കേവിള ചേരിയിൽ വൈ നഗർ 51 കിടങ്ങഴികം വീട്ടിൽ നിന്നും ഇരവിപുരം പന്ത മുറി നഗർ 68 ൽ വാടകയ്ക്ക് താമസിക്കുന്ന നസീർസാ മകൻ നൗഫൽ (25) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 26ന് സന്ധ്യക്ക് പുന്തലത്താഴത്തുളള ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയിൽ മദ്യം വാങ്ങാനെത്തിയ യുവാവും കൂട്ടുകാരുമാണ് ആക്രമിക്കപ്പെട്ടത്. ഇവരോട് പ്രതിയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയും മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകാൻ തയ്യാറായില്ല. മദ്യം വാങ്ങി യുവാക്കൾ കാറിൽ മടങ്ങാൻ നേരം പണംനൽകാത്തതിന് ഇവർ കാർ തടഞ്ഞത് യുവാക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന ധ്രുവൻ ചോദ്യം ചെയ്തു. ധ്രുവനെ ഇയാൾ കൈയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് രണ്ട് തവണ ഇടത് കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ വിഷ്ണു, അച്ചു, സെയ്ദാലി എന്നിവരേയും ഇവർ ദേഹോപദവും ഏൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ധ്രുവൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കേസിലെ മുഖ്യപ്രതിയായ നൗഫൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വകാര്യബാറിലെ ജീവനക്കാരനെ കഴിഞ്ഞ ഫെബ്രുവരിയിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ ഇരവിപുരത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. നിയമവുമായി കലഹിക്കുന്ന കുട്ടിയെയും പോലീസ് കൂട്ടി കൊണ്ട് വന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജയേഷ്. ജെ, അരുൺഷാ. സുനിൽകുമാർ. റ്റി എസ്.സി.പി.ഓ മാരായ ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles