29.9 C
Kollam
Sunday, January 23, 2022
spot_img

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

പരവൂർ : യുവാവിനെ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. പൂതക്കുളം മുക്കട രുദ്രാലയം വീട്ടിൽ സുനിൽ മകൻ രാഹുൽ (20) ആണ് പോലീസ് പിടിയിലായത്. ഫോണിൽ അസഭ്യം വിളിച്ച വിരോധത്തിലാണ് ഇയാൾ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സുഹൃത്തിന്റെ രോഗവിവരം അന്വേഷിക്കാൻ
സഹോദരനൊപ്പം
ബൈക്കിൽ പോവുകയായിരുന്ന പുത്തൻകുളം സ്വദേശിയായ ഷിനുരാജാണ് ആക്രമിക്കപ്പെട്ടത്. പരവൂർ ചക്കുവിള ജംഗ്ഷനിൽ പ്രതി ഇവർ സഞ്ചരിച്ച ബൈക്കിന് കുറുകെ നിർത്തി അസഭ്യം വിളിക്കുകയും ഇരുകൂട്ടരും തമ്മിൽ പരസ്പരം വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് പ്രതി കൈവശമുണ്ടായിരുന്ന ഒഴിഞ്ഞ ബിയർകുപ്പി പൊട്ടിച്ച് ഷിനുരാജിന്റെ കഴുത്തിൽകുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണ ഷിനുരാജിനെ ആശുപത്രിയിൽ പോകാൻ അനുവദിക്കാതെ തറയിലിട്ട് ഇയാളും കൂട്ടാളികളും കൂടി ചവിട്ടുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഇടത്ചെവിക്ക് താഴെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ് ഷിനുരാജിനെ നാട്ടുകാരുടെ സഹായത്തോടെയാണ് സഹോദരൻ പാരിപ്പളളി മെഡിക്കൽ കോളേജിൽ എത്തിച്ച്ചികിത്സ തേടിയത്. പരവൂർ ഇൻസ്പെക്ടർ നിസാർ. എ യുടെ നേതൃത്വത്തിൽ എസ്സ്.ഐ നിതിൻ നളൻ, എ.എസ്.ഐ മാരായ രമേശൻ, പ്രമോദ്, എസ്.സി.പി.ഓ ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമന്റ്ചെയ്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles