25.6 C
Kollam
Tuesday, August 9, 2022
spot_img

യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കൊല്ലം : കളിയിക്കൽ കടപ്പുറത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. മുണ്ടക്കൽ തിരുവാതിരനഗർ കൊണ്ടേത്ത് തെക്കതിൽ കേശവൻ മകൻ കുഞ്ഞുമോൻ (51) ആണ് പോലീസ് പിടിയിലായത്. അയൽവാസിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവ് ഇയാളുടെ വീട്ടിന്റെ കതകിൽ തട്ടി വിളിച്ചത് ഇഷ്ടപ്പെടാതിരുന്നതിനാലാണ് ഇയാൾ ആക്രമിച്ചത്. തിങ്കളാഴ്ച വെളുപ്പിന് യുവാവ് ഇയാളുടെ വീടിന്റെ കതകിൽ തട്ടിയതിനെ തുടർന്ന് ഇയാൾ അസഭ്യം വിളിച്ചു കൊണ്ട് പിടിച്ച് തളളുകയായിരുന്നു. തറയിൽ വീണ യുവാവിന്റെ കാൽ കമ്പി വടി കൊണ്ട് അടിച്ച് ഒടിച്ചും നെറ്റിയിലും തലയിലും വച്ച് കുത്തിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രതിയെ കളിയിക്കൽ കടപ്പുറത്ത് നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ രജീഷ്, രാജ്മോഹൻ എസ്.സി.പി.ഓ പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles