26.9 C
Kollam
Tuesday, May 17, 2022
spot_img

യുവാവിനെ അക്രമിച്ച സംഘത്തിലെ രണ്ട്പേർ പോലീസ് പിടിയിലായി

കൊട്ടിയം: അർദ്ധരാത്രി യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് നടുവിലക്കര പുതുവൽ പാറപ്പുറം വീട്ടിൽ ഫ്രാങ്ക്ളിൻ മകൻ എബിൻ(24), പുതുവൽ പാറപ്പുറം വീട്ടിൽ ജോയി മകൻ ഫിജിൽ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനവരി നാലിന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒറ്റപ്ലാമൂട് സ്വദേശി കുമാരദാസിനെയാണ് ഇവർ ഉൾപ്പെട്ട സംഘം ആക്രമിച്ചത്. ചുരൽ പൊയ്ക കുരിശടി മുക്കിൽ വച്ച് ഇവർ ഇയാളെ തടഞ്ഞ് നിർത്തി കമ്പു കൊണ്ട് പൊതിരെ തല്ലുകയായിരുന്നു ആക്രമണത്തിൽ കീഴ്താടിയിലെ പല്ല് ഇളകി പോവുകയും കണ്ണിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഇയാൾ കൊട്ടിയത്തെ കാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ പരാതിയിൽ ഇവർക്കെതിരെ കഠിന ദേഹോപദ്രവത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പാറപ്പുറം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞ് വന്ന ഇവരെ പോലീസ് അവിടെ നിന്നും പിടികൂടുകയായിരുന്നു. കൊട്ടിയം സബ്ബ് ഇൻസ്പെക്ടർ സുജിത് ജി നായരുടെ നേതൃത്ത്വത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ മധു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles