29.9 C
Kollam
Sunday, January 23, 2022
spot_img

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം : സംഘത്തിലെ രണ്ട്പേർ അറസ്റ്റിൽ

ഇരവിപുരം : വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ ഇരവിപുരം പോലീസ് പിടികൂടി. മയ്യനാട് താന്നി ലക്ഷ്മിപുരം തോപ്പ് വീട്ടിൽ സിംസൺ മകൻ സിമിൻ (26), ഇയാളുടെ ബന്ധുവായ മയ്യനാട് കക്കോട്ട് മൂല ഷാജി ഭവനിൽ യേശുദാസ് മകൻ സാജൻ യോശുദാസ് (36) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം താന്നി പരവൂർ തീരദേശ റോഡിലൂടെ കാറിൽ സഞ്ചരിച്ച് കൊണ്ടിരുന്ന യുവാക്കൾക്കാണ് പരിക്കേറ്റത്. ഇവരുടെ കാറിന് മുന്നിൽ പോയ പിക്ക്അപ്പ് വാൻ സൈഡ് കൊടുക്കാതെയിരുന്നതിനെ തുടർന്ന് യുവാക്കൾ പിക്ക് അപ്പ് വാൻ ഡ്രൈവറെ വാഹനം തടഞ്ഞ് ചോദ്യം ചെയ്തു. അസമയം പിക്ക്അപ്പ് വാൻ ഡ്രൈവറും അയാളുടെ സുഹൃത്തുക്കളും ചേർന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർ പിക്ക് അപ്പ് വാനിൽ നിന്നും ഡവർ എടുത്ത് യുവാക്കളുടെ കഴുത്തിൽ കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ വാളത്തുംഗൽ സ്വദേശികളായ കാർ യാത്രികരായിരുന്ന സെയ്ദലി, ഷംനാദ്, ഷെഫീൻ, നസീം എന്നിവർക്ക് പരിക്കേറ്റു. ഇവർ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ താന്നിയിൽ നിന്നും പിടിയിലായത്. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ അനുപരൂപ, പ്രകാശ് എ.എസ്.ഐ ഷാജി, സി.പി.ഒ മാരായ മനാഫ്, അമൽ കൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles