24.8 C
Kollam
Monday, August 15, 2022
spot_img

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം : ഒളിവിൽപോയ പ്രതി അറസ്റ്റിൽ

ഇരവിപുരം : യുവാക്കളെ കമ്പിപാര കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്നയാൾ പോലീസ് പിടിയിലായി. വാളത്തുംഗൽ ഇടശ്ശേരി വടക്കതിൽ ബാലൻപിളള മകൻ കുഞ്ഞുമോൻ എന്നു വിളിക്കുന്ന മുരളീധരൻ (52) ആണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ 23 വൈകുന്നേരം ആറ് മണിക്ക് വാളത്തുംഗൽ ഇടശ്ശേരിമുക്കിലുളള കശുവണ്ടി ഫാക്ടറിക്ക് സമീപം നിന്ന യുവാക്കളെ കമ്പിപാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ അടുത്ത ദിവസം പോലീസ് പിടികൂടിയിരുന്നു. ഇയാൾ ബന്ധു വീടുകളിലും മറ്റുമായി മാറി മാറി താമസിച്ച് വരുകയായിരുന്നു. വീടിന് സമീപമുള്ള മരണവീട്ടിൽ ഇയാൾ എത്തിയതായി ജില്ലാ പോലീസ് മേധാവി നാരയാണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിടിയിലായത്. മരണാനന്തര കർമ്മം കഴിഞ്ഞ് മടങ്ങിപോകുന്ന വഴി ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അരുൺഷാ, ജയകുമാർ, സി.പി.ഒ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles