27.9 C
Kollam
Saturday, October 16, 2021

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 3 പേർ അറസ്റ്റിൽ

കിളികൊല്ലൂർ : യുവാവിനെ വിളിച്ച് വരുത്തി മുൻവൈരാഗ്യം മൂലം കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിലായി. പേരൂർ അംബികാ മനുഭവനം വീട്ടിൽ മനു മകൻ മിതൻ (23), ടിയാന്റെ സഹോദരൻ നിതിൻ (20), പേരൂർ വയലിൽ പുത്തൻ വീട്ടിൽ തുളസി മകൻ സുമേഷ് (23) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർ മുൻപ് പ്രദേശത്തുളള ഹാഷിം എന്ന യുവാവുമായി വാക്കേറ്റം ഉണ്ടാവുകയും ഹാഷിമിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവം പറഞ്ഞ് ഒത്ത്തീർപ്പാക്കാം എന്ന് പറഞ്ഞ് ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ദിവസം ഇവർ ഹാഷിമിനേയും കൂട്ടുകാരെയും കുറ്റച്ചിറ ആമക്കോട് എന്ന സ്ഥലത്തേക്ക് വിളിച്ച് വരുത്തി. തുടർന്ന് കൈയ്യിൽ കരുതിയിരുന്ന കത്താൻ ഉപയോഗിച്ച് ഹാഷിമിനേയും സുഹൃത്തുക്കളായ അൻഷാദ്, മാഹീൻ എന്നിവരേയും വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടയ്ക്കും വയറ്റിനും, കൈക്കും മാരകയമായി പരിക്കേറ്റ ഹാഷിമിനേയും സുഹൃത്തുക്കളേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ സംബന്ധിച്ച് ജില്ലാപോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പത്തനംതിട്ട പെരുംപെട്ടി കോട്ടയം അയർകുന്നം എന്നീസ്ഥലങ്ങളിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു. കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ്.കെ യുടെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ അനീഷ്, ശ്രീനാഥ്, എ.എസ്സ്.ഐ ജിജൂ, സി.പി.ഓ സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles