കണ്ണൂർ: വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. പിണറായിയിലെ വസതിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വിമാത്താവളത്തിന് പുറത്തായി റോഡില്‍ കാത്തിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിന്നു
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങും.