24.9 C
Kollam
Wednesday, July 28, 2021
spot_img

യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍;

ഭര്‍ത്തൃപീഡനമെന്ന് പരാതി കേരളത്തിൽ പീഡനമരണങ്ങളുടെ പരമ്പര

ഭർത്താവിൽനിന്നു പീഡനമെന്ന പരാതിനിലനിൽക്കെ കൊല്ലം പരവൂരിൽ   ഒരു യുവതികൂടി ജീവനൊടുക്കി  . പുത്തൻകുളത്തിനുസമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിത(30)യെയാണ് ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച   വൈകിട്ട്അ ഞ്ചു മണിയോടെയായിരുന്നു സംഭവമെന്ന് പറയുന്നു . ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതകു തകർത്ത് രതീഷ് തന്നെയാണ് വിജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും വിജിത മരിച്ചിരുന്നു. രതീഷ് ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രതീഷിനെതിരേ പരാതിയുമായി വിജിതയുടെ അമ്മ റീന പാരിപ്പള്ളി സ്റ്റേഷനിൽ എത്തിയിരുന്നു എന്നാൽ സംഭവസ്ഥലം പരവൂർ പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു. ഇതനുസരിച്ച് പരവൂർ സ്റ്റേഷനിലെത്തി പരാതിനൽകി. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, വനിതഎസ്.ഐ. സരിത, എ.എസ്.ഐ. ഹരി സോമൻ എന്നിവർ വീട്ടിലെത്തി അന്വേഷണം നടത്തി.രതീഷിനുവേണ്ടി അന്വേഷണം ആരംഭിച്ചു  മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിസൂക്ഷിച്ചിരിക്കുകയാണ്  വിജിതയ്ക്ക്  അർജുൻ, ഐശ്വര്യ.  പോലീസ്  വിജിതയുടെ അമ്മയുടെ മൊഴിയെടുത്തു. അസ്വാഭാവികമരണത്തിനു കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി സ്ത്രീപീഡന നിയമങ്ങൾ ശക്ത്തമാക്കുമെന്നു പറയുമ്പോഴും ഗാർഹിക പീഡനങ്ങളും സ്ത്രീധന പീഡനമരണങ്ങളും കേരളത്തിൽ  കുറയുന്നില്ല ഈ ആഴ്ചയിൽ  ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊല്ലം ശൂരനാട്സ്വദേശിനി വിസ്മയയിൽ തുടങ്ങി മലയാളി നഴ്സ് അടക്കം  ഏഴോളം യുവതികളാണ് .പല മാതാപിതാക്കളും ഇപ്പോൾ ആശങ്കയിലാണ്

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles