24.9 C
Kollam
Wednesday, July 28, 2021
spot_img

യുവതി വീട്ടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ

പുനലൂർ:  ഇളമ്പൽ മഞ്ഞമൺകാലയിൽ നേഴ്സായ യുവതിയെ വീട്ടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.   ഉറിക്കോട് അജിഭവനിൽ അജി ജോൺസൻ്റെ ഭാര്യ
ലിജി ജോൺ (32) ആണ് മരിച്ചത്. കൊട്ടാരക്കര ശൈവം സ്വദേശിനിയായ ലിജി പുനലൂർ ചെമ്മന്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നുവെന്ന് അറിയുന്നു.  
ഒമ്പതും  അഞ്ചും വയസ്സ് പ്രായമുള്ള  മക്കൾ വൈകിട്ട് സമീപത്തെ വീട്ടിൽ ട്യൂഷന് പോയിരുന്നു. അജിയുടെ മാതാപിതാക്കൾ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. കുട്ടികൾ ട്യൂഷൻ കഴിഞ്ഞു  വീട്ടിലെത്തിയപ്പോൾ   അടഞ്ഞു കിടക്കുകയായിരുന്ന വീട്ടിൽ നിന്നും  ജനാലയിലൂടെ തീയും പുകയും വരുന്നത് കണ്ടു. കുട്ടികൾ ഉടൻതന്നെ അയൽവാസിയായ   യുവാവിനെ വിവരമറിയിച്ചു. ഇയാളെത്തി  വാതിൽ തുറന്നപ്പോഴാണ് മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണയുടെ  ഒഴിഞ്ഞ കന്നാസും മുറിക്കുള്ളിൽ ഉണ്ടായിരുന്നു. അജി കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ്.  മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതയുള്ളതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പുനലൂർ സ്റ്റേഷൻ ഓഫീസർ ജെ.എസ്. രാകേഷ് പറഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles