24.8 C
Kollam
Monday, August 15, 2022
spot_img

യുവതിയേയും പിതാവിനേയും ദേഹോപദ്രവം ചെയ്ത പ്രതികൾ പിടിയിലായി

ഇരവിപുരം : കുടംബവഴക്കിനെത്തുടർന്ന് വീട്ടുമുറ്റത്ത് കയറി യുവതിയേയും പിതാ വിനെയും ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനിപ്പെടുത്തിയ കേസിലെ രണ്ട് പേർ പോലീസ് പിടിയിലായി. വാളത്തുംഗൽ മഹാദേവ നഗർ 94 കാവിൽ വീട്ടിൽ ശശിധരൻ മകൻ കൊച്ചു മുകേഷ് എന്ന് വിളിക്കുന്ന മുകേഷ് (33), വാളത്തുംഗൽ ഇല്ലം നഗർ 182 മങ്കാരത്ത് കിഴക്കതിൽ രാജേന്ദ്രൻ മകൻ ശ്യാംരാജ് (31) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. 23.10.2021 വൈകിട്ട് 04.00 മണിക്ക് വാളത്തുംഗൽ തെക്ക ടത്ത് വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതികൾ രാജേഷിനെ ദേഹോപദ്രവം ഏൽപ്പി ച്ചത് കണ്ട് പിടിച്ചു മാറ്റാൻ ചെന്ന മകൾ ഉണ്ണിമായയേയും ദേഹോപദ്രവം ഏൽപ്പിക്കുക യായിരുന്നു. പ്രതികളെ ഇന്ന് (24.10.2021 ) ഇരവിപുരത്ത് നിന്നും അറസ്റ്റ് ചെയ്യുകയായി രുന്നു. ഇരവിപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ വി വി , എസ്.ഐ മാരായ അനുരൂപ ജയേഷ് എ.എസ്.ഐ അജയൻ സി.പി.ഒ മാരായ അനിൽകുമാർ, ജിജു ജലാൽ അഭിലാഷ് , ജാസിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles