24.8 C
Kollam
Monday, August 15, 2022
spot_img

യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമം : പ്രതിയെ പിടികൂടി

ശക്തികുളങ്ങര : അയാൽക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി അവർക്ക് മാനഹാനിയു ണ്ടാക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ശക്തികുളങ്ങര കുരീപ്പുഴ ചേരിയിൽ പെരിനേഴത്ത് മുക്കിൽ തെന്നൂർ വടക്കതിൽ ലക്ഷ്മണൻ മകൻ മുരുകൻ എന്നു വിളിക്കുന്ന ശ്രീമുരുകൻ (49) ആണ് പോലീസ് പിടിയിലായത്. മഴയെ തുടർന്ന് വീട്ടിൽ കഴുകി ഉണക്കാനിട്ടിരുന്ന തുണി എടുത്തു കൊണ്ടിരുന്ന യുവതിയുടെ പിന്നിൽ കൂടി ചെന്ന് കടന്ന് പിടിച്ച് ഇയാൾ അപമാനി ക്കാൻ ശ്രമിച്ചു, യുവതിയുടെ നിലവിളിയിൽ ഭർത്താവും അയൽക്കാരു മെത്തി ഇയാളിൽ നിന്നും യുവതിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ വീട്ടിൽ നിന്നും പിടികൂടി വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ പരാതിയിലാണ് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ പരാതിയിൽ ദേഹോപദ്രവം ഏൽപ്പിച്ചതിന് നാല് അയൽക്കാർക്കു മെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജു., സബ്ബ് ഇൻസ്പെക്ടർമാരായ ഷാജഹാൻ, ഷാഫി എ.എസ്സ്.ഐ സുനിൽകുമാർ, സി.പി.ഒ മാരായ ശ്രീലാൽ, ജയകുമാരി, ലതിക എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles