27.9 C
Kollam
Saturday, October 16, 2021

യുവതിയെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കായംകുളം: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങിമരിച്ചു.വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യെയാണ് അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഭര്‍ത്താവ് സതീഷിന്റെ അമ്മയും സഹോദരിപുത്രിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇരുപത്തിനാലുകാരിയായ സവിതയെ ഇന്നലെ പുലര്‍ച്ചെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു സവിതയുടെ വിവാഹം. ഭര്‍ത്താവ് വിദേശത്താണ്. സംഭവത്തെക്കുറിച്ച് വള്ളികുന്നം പോലീസ് പറയുന്നതിങ്ങനെ. സവിതയും പാവുമ്പ സ്വദേശിയുമായ വിവാഹിതനായ യുവാവുമായി അടുപ്പത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ച് സവിത ആത്മഹത്യ ഭീഷണി മുഴക്കി. അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി. ഇയാള്‍ക്കൊപ്പം പോകണമെന്നനിലയില്‍ വീടിന് പുറത്ത് നടന്ന സംഭാഷണത്തിനിടെ ഇയാളുടെ എതിര്‍പ്പില്‍ പിണങ്ങി യുവതി പെട്ടെന്ന് മുറിയില്‍ കയറി വാതിലടച്ചു. പരിഭ്രാന്തനായ യുവാവും ഭര്‍ത്താവിന്റെ സഹോദരീപുത്രിയും ബഹളം വച്ച് ആളെക്കൂട്ടി. ആളുകളെത്തി മുറി തുറന്ന് നോക്കുമ്‌ബോള്‍ സവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ പുരുഷസുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സവിതയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനമായി നല്‍കിയ 26 പവന്‍ സ്വര്‍ണം കാണാനില്ലെന്നും പരാതിയുണ്ട്. യുവാവ് ഒളിവിലാണ് ഇയാളെ പിടികൂടിയാലേ നിജസ്ഥിതി അറിയാനാവൂ എന്നും പൊലീസ് പറയുന്നു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles