27.9 C
Kollam
Saturday, October 16, 2021

യുവതിയെ ബലാൽസംഗം ചെയ്ത 62കാരൻ അറസ്റ്റിൽ

ശക്തികുളങ്ങര: യുവതിയെ ബലാൽസംഗം ചെയ്ത് അറുപത്തിരണ്ട് കാരൻ ശക്തികുളങ്ങര പോലീസിന്റെ പിടിയിലായി. നെടുമ്പന ഐശ്യര്യ ഭവനം വീട്ടിൽ നാണു മകൻ രവീന്ദ്രൻ (62) നെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലത്തെ പ്രമുഖ ദേശസൽകൃത ബാങ്കിൽ നിന്നും വിരമിച്ച ഇയാൾ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായ മുപ്പത്തിനാലു കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ബാങ്കിലെ പരിചയം മുതലെടുത്ത് ഇയാൾ ശക്തികുളങ്ങര മരുത്തടിയിൽ ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ വൃത്തിയാക്കനെന്ന് ധരിപ്പിച്ച് യുവതിയെ കൊണ്ട് പോയി ബലാൽസംഗം ചെയ്യുക യായിരുന്നു. സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര ഇൻസ്പെകടർ ബിജു.യു, എസ്സ്.ഐമാരായ ഷാജഹാൻ. ജെ, എ.എസ്സ്.ഐ ഡാർവിൻ, സി.പി.ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles