24.9 C
Kollam
Tuesday, January 25, 2022
spot_img

യുവതിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിലായി

കിളികൊല്ലൂർ : യുവതിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ ആൾ പോലീസ് പിടിയിലായി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യാണ് പീഢിപ്പിക്കപ്പെട്ടത്. ഓയൂർ തച്ചക്കോട് മനങ്ങാട് അൽതാഫ് മൻസിലിൽ നിസാർ മകൻ അൽതാഫ് (23) ആണ് പോലീസ് പിടിയി ലായത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിഞ്ഞ് വരുന്ന നാല് വയസുള്ള കുട്ടിയുടെ അമ്മയായ യുവതിയുമായി ഇയാൾ ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയത്തിലായത്. തുടർന്ന് ഇയാൾ വിവാഹ വാഗ്ദാനം നൽകി കേരളപുരത്തും കരിക്കോടുമുള്ള വീടുകളിൽ വച്ച് പീഢിപ്പിക്കുക യായിരുന്നു. തുടർന്ന് ഗർഭിണിയായ യുവതി അബോർഷനായതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരവേയും ഇയാൾ അവിടെ വച്ചും ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുക യും പീഢിപ്പിക്കുകയുമായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ ഇൻസ്പെക്ടർ വിനോദ്.കെ, എസ്സ്.ഐ മാരായ അനീഷ്, തുളസീധരൻപിളള.ബി, ജയൻ കെ. സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles