26.9 C
Kollam
Thursday, October 6, 2022
spot_img

യുവതിയെ അക്രമിച്ച് മാനഹാനി വരുത്തിയ പ്രതി പിടിയിൽ

പാരിപ്പള്ളി: യുവതിയെ പൊതുസ്ഥലത്ത് വച്ച് അക്രമിച്ച് മാനഹാനി വരുത്തിയ യുവാവ് പിടിയിൽ. തൃക്കോവിൽവട്ടം വില്ലേജിൽ തട്ടാർക്കേണത്ത് ചാമത്തടത്തിലെ കല്ലുംമൂട്ടിൽ വീട്ടിൽ അജിംഷാ(35) അണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. യുവതിയെ മുൻപരിചയമുണ്ടായിരുന്ന ഇയാ യുവതിയുടെ ആദ്യഭർത്താവിന്റെ ആക്സിഡന്റ് കേസിൽ ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ പങ്ക് ആവശ്യപെട്ടാണ് അക്രമം നടത്തിയത്.

പാരിപ്പള്ളി ശ്രീരാമപുരം പെട്രോൾ പമ്പിന് സമീപം യുവതി സഞ്ചരിച്ചുവന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവതിയെ വലിച്ചു പുറത്തിറക്കി അസഭ്യം പറഞ്ഞ് അക്രമിക്കുകയായിരുന്നു. കൈവിരലുകൾക്ക് പൊട്ടലേറ്റ യുവതി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂർ സ്റ്റേഷനുകളിൽ വധശ്രമം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്.

ചാത്തന്നൂർ എസിപി ബി. ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പാരിപ്പള്ളി പോലീസ് ഗോപകുമാറിന്റെ സ്റ്റേഷൻ ഇൻസ്പെക്ടർ അൽജബ്ബാർ.എ യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സുരേഷ് കുമാർ അജിത്കുമാർ, എ.എസ്.ഐ ഷിഹാബുദീൻ എസ്.സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles