കീവ്: യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു. യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ആയുധം താഴെ വച്ച് കീഴടങ്ങാന്‍ യുക്രെയ്ന് സൈന്യത്തോട് പുടിന് ആവശ്യപ്പെട്ടു. യുക്രെയ്ന് നഗരമായ ക്രമറ്റോസ്കില്‍ ശക്തമായ വ്യോമാക്രമണം നടക്കുന്നുണ്ട്. ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യം കടക്കുകയാണ്. അതേസമയം, യുദ്ധം തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പ് നല്കി.