24.6 C
Kollam
Sunday, October 2, 2022
spot_img

യുഎസിൽ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പുതിയ രൂപത്തിലും ഭാവത്തിലും ദുബായിൽ

ദുബായ്: അമെരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ജനുവരി 15നാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. രണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്ക് ശേഷം ഇന്ന് മടങ്ങിയെത്തുമെന്നായിരുന്നു തീരുമാനിച്ചത്.എന്നാല്‍ അദ്ദേഹത്തിന്‍റെ  യാത്രാ പരിപാടിയില്‍ മാറ്റം വരുത്തുകയായിരുന്നു. അമെരിക്കയില്‍ നിന്ന് ദുബായിലേക്കാണ് പിണറായി വിജയന്‍ എത്തിയത്. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം, ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles