25.8 C
Kollam
Sunday, June 26, 2022
spot_img

യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ; ഡൽഹിയിൽ സമൂഹ വ്യാപനം

ന്യുഡൽഹി: രാജൃത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതുതായി പതിമൂവായിരത്തിലധികം പേർക്കാണ് കൊവിഡ്  സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജൃത്താകെ 961 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഒമിക്രോൺ സമൂഹ വ്യാപനം കൂടുന്ന പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാർ തീരുമാനം. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഡൽഹിയിൽ തന്നെയാണ്.  കേസുകളുടെ പെട്ടെന്നുള്ള വർദ്ധനവോടെ പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയർന്നു. ചൊവ്വാഴ്ച 496 പുതിയ കേസുകൾക്കോപ്പം പോസിറ്റീവ് നിരക്ക് 0.89 ശതമാനമായിരുന്നു. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗൃമന്ത്രാലയം അറിയിച്ചു. മുബൈയിൽ ജനുവരി 7 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി യിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കുണ്ട്. 

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles