26.9 C
Kollam
Friday, January 28, 2022
spot_img

യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കി; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

വീഡിയോ ലിങ്ക്…………………………………….https://fb.watch/8HyIGnDDj8/

കോട്ടയം : വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കു ന്ന വിധത്തിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറെ സസ്പെന്റ് ചെയ്തതായി മന്ത്രി ആന്റണി രാജു.  കോട്ടയം പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങിയ സംഭവത്തിലാണ് ഡ്രൈവർക്കെതിരെ നടപടി

ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ്സ സ്പെൻഡ് ചെയ്തത്.  പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്നാണ് ബസ് മുങ്ങിയത് എന്നാണ് ആരോപണം. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനി ടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ആറടിയോളം വെള്ളം ഉയർന്നിരുന്നു .ബസില്‍ കുട്ടികളും പ്രായമായവരും അടക്കം 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക്‌ പോയ ബസ്സാണ് പൂഞ്ഞാറിൽ വെച്ച് വലിയ വെള്ളക്കെട്ടിൽ പെട്ടത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles