30.9 C
Kollam
Tuesday, August 3, 2021
spot_img

യമുനാ നദിയിൽ ഡസൺ കണക്കിന് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു


ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ യമുന നദിയുടെ കരയ്​ക്കടിഞ്ഞത്​​ ഡസന്‍ കണക്കിന്​ മൃതദേഹങ്ങള്‍. കോവിഡ്​ സാഹചര്യത്തില്‍ ഞായറാഴ്ച ഡസനിലധികം മൃത​േദഹങ്ങള്‍ കരക്കടിഞ്ഞത്​ പ്രദേശവാസികളെ ആശങ്കയിലാഴ്​ത്തി.​ തൊട്ടടു​ത്ത ഗ്രാമവാസികള്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ​മൃത​േദഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണെന്നാണ്​ ഉയരുന്ന ആരോപണം. ഹാമിര്‍പുരിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം കൂടുതലാണ്​. ശ്​മശാനങ്ങളില്‍ സംസ്​കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു . അതേസമയം പ്രാ​േദശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്​.ഉത്തര്‍പ്രദേശ്​ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം സംബന്ധിച്ച്‌​ കൃത്യമായ കണ​ക്കുകളില്ല. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍തന്നെ മൃതദേഹം എന്തുചെയ്​തുവെന്നും ഭരണകൂടങ്ങള്‍ക്ക്​ വ്യക്തമല്ല. ഇവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ്​ മരണം കൂടുതലാണ്​. കാണ്‍പുര്‍, ഹാമിര്‍പുര്‍ ജില്ലകളിലാണ്​ മരണനിരക്ക്​ കൂടുതല്‍. ഹാമിര്‍പുരിലെ ഒരു ഗ്രാമത്തില്‍ യമുനയുടെ തീര​ത്താണ്​ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്​. കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങള്‍ യമുനയില്‍ ഒഴുക്കുകയാണ്​ മിക്കവരും ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles