റിപ്പോർട്ട് : സുരേഷ് ചൈത്രം
കായൽക്കാഴ്ച്ചകളുടെ സ്വർഗ്ഗ ഭൂമി കാണണമെങ്കിൽ കൊല്ലത്തെ മൺ ട്രോതുരുത്തിൽ എത്തണം. സഞ്ചാരികൾക്ക് കായൽ തുരുത്തുകളുടെ വിസ്മയകാഴ്ച്ച യൊരുക്കുന്ന ഒരു ഇടമാണ് ഈ തുരുത്ത് കിലോമീറ്ററുകൾ കായലിൽ പരന്നുകിടക്കുന്ന നിരവധി തുരുത്തുകളാൽ സമ്പന്നമായ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ. കണ്ടലുകളാൽ സമൃദ്ധമായ ഇവിടം മത്സ്യ സമ്പത്തിനാൽ സമ്യദ്ധമമാണ്. നിരവധി സഞ്ചാരികൾ ദിവസേന എത്തുന്ന ഇവിടെ നിരവി റിസോർട്ടുകളും റസ്റ്റോറന്റുകളും ബോട്ടിങ്ങ് സൗകര്യവുമുണ്ട് സ്കോട്ടു ലൻഡുകാരനായ കേണൽ ജോൺ മൺട്രോ സായിപ്പിന്റെ നാമധേയത്തിൽ ഇന്നും അറിയപ്പെടുന്ന മൺട്രോതുരുത്തിന് ബ്രിട്ടീഷ് ഭരണത്തിന്റെയും രാജവാഴ്ച്ചയുടെയും ഒരു പാട്ട് ചരിത്രകഥകൾ പറയുവാനുണ്ട് AD 1878 ൽ പെരുങ്ങാലം ഇടച്ചാലിൽ പണിത ക്രിസ്ത്യൻ ദേവാലയം അതിന് സാക്ഷിയാണ്. തിരുവിതാംകൂറിലെ ദിവാനായിരുന്ന കേണൽ മൺട്രോയോടുള്ള താല്പര്യപ്രകാരം ഭരണാധികാരി ഗൗരി ലക്ഷ്മി ഭായി ” ചൂണ്ടക്കാട് ” എന്ന സ്ഥലത്തിന് മൺട്രോ ഐലൻഡ് എന്ന പേര് നൽകി അങ്ങിനെയാണ് ഈ സ്ഥലത്തിന് മൺട്രോതുരുത്ത് എന്ന നാമധേയംഉണ്ടാകുന്നത് ഏതായാലും സഞ്ചാരികൾക്ക് ഇന്ന് പ്രിയപ്പെട്ട ഇടമാണ് ഈ മനോഹര തീരം. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക……