26.9 C
Kollam
Friday, January 28, 2022
spot_img

മോൻസൻ്റെ അറസ്റ്റ് ഐജി ലക്ഷ്മണയെ അറിയിച്ചത് അനിത പുല്ലയിൽ

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്ത വിവരം ഐജി ലക്ഷ്മണയെ അറിയിച്ചത് പ്രവാസി മലയാളി അനിത പുല്ലയിൽ എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് സംബന്ധിച്ച് അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മിൽ വാട്സാപ്പിൽ സംസാരിച്ചതായി  റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിൽ നടന്ന വാട്സാപ്പ് ചാറ്റിൻ്റെ സ്ക്രീൻഷോട്ടുകള്‍  പുറത്തുവന്നിട്ടുണ്ട് മോൻസണെക്കുറിച്ച് ഡിജിപി ലോകനാഥ്  ബെഹ്റ രണ്ട് വര്‍ഷം മുൻപു തന്നെ സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത പുല്ലയിൽ ലക്ഷ്മണയോട് പറഞ്ഞെന്നാണ്  റിപ്പോർട്ട്   ഈ വാട്സാപ്പ് സന്ദേശം അടക്കമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചെന്നാണ് അറിയുന്നത്മോ ൻസൺ അറസ്റ്റിലായതിനു പിന്നാലെ സെപ്റ്റംബര്‍ 25ന് രാത്രി 9.30ന് നടന്ന വാട്സാപ്പ് ചാറ്റാണ് പുറത്തു വന്നത് 
ഇന്നു വൈകിട്ട് മോൻസൺ മാവുങ്കൽ അറസ്റ്റിലായെന്ന് അനിത പുല്ലയിൽ മുൻ ഐജിയായ ലക്ഷ്മണയെ അറിയിക്കുന്നതായാണ് ചാറ്റിൽ കാണുന്നത്. എന്നാൽ ഇതിന് ലക്ഷ്മണ നല്‍കിയ മറുപടികള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. രണ്ട് വര്‍ഷം മുൻപ് മോൻസണെപ്പറ്റി ബെഹ്റ തന്നോട് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും മോൻസൻ്റെ ബിസിനസ് എന്താണെന്നും അനിത് ചോദിക്കുന്നതായി മീിഡിയ വൺ പുറത്തു വിട്ട സ്ക്രീൻഷോട്ടുകളിൽ കാണാം. എന്നാൽ ഇതിനുള്ള പല മറുപടികളും ഡിലീറ്റ് ചെയ്ത നിലയിലാണ്. വിവരങ്ങള്‍ നല്‍കിയതിനു അനിത ലക്ഷ്മണയെ നന്ദി അറിയിക്കുന്നതും ചാറ്റിൽ കാണാം.മോൻസൺ മാവുങ്കലിൻ്റെ ഇടപാടുകളെപ്പറ്റി അനിത പുല്ലയിലിന് കൂടുതൽ വിവരങ്ങള്‍ അറിയാമെന്നായിരുന്നു മുൻപ് പോലീസിനെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലുള്ള അനിതയെ നാട്ടിലേയ്ക്ക് വിളിച്ചു ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായും വിവരം പുറത്തു വന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അനിത പുല്ലയിൽ അറിയിക്കുകയും ചെയ്തിരുന്നു. മുൻപും കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ അനിത പുല്ലയിൽ ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles