27.9 C
Kollam
Saturday, October 16, 2021

മോൻസൺ മാവുങ്കലുമായി ബന്ധപെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ സുധാകരൻ

കണ്ണൂർ: പുരാവസ്തു വിൽപ്പനക്കാരനെന്ന പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി പരിചയമുണ്ടെന്നു കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഡോക്ടർ എന്ന നിലയിലാണ് പരിചയം. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തനിക്കെതിരായ ആരോപണത്തിൽ നിഗൂഢതയുണ്ട്. 2018 ൽ താൻ എംപിയല്ല. ഒരു പാർലമെൻ്റ് കമ്മിറ്റിയിലും അംഗമായിരുന്നില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കെ സുധാകരന്‍റെ സാന്നിധ്യത്തിൽ മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നായിരുന്നു പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. 2018 നവംബ‍ർ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മോന്‍സന്‍റെ കലൂരുള്ള വീട്ടിൽ വെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ആരോപണം.

ഡോ. മോൻസണുമായി എനിക്ക് ബന്ധമുണ്ട്. അഞ്ചോ ആറോ തവണ വീട്ടിൽ പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. ഒരു ഡോക്ടർ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ കാണാൻ പോയത്. ആദ്യം എനിക്ക് പരിചയം ഉണ്ടായിരുന്നില്ല. വീട്ടിൽ ചെന്നപ്പോൾ പുരാവസ്തുക്കളും മറ്റും കണ്ടു. വലിയ ശേഖരം അദ്ദേഹത്തിൻ്റെ വീട്ടിലുണ്ട്. ഇതെല്ലാം കോടികൾ വിലമതിക്കുന്നവയാണെന്നാണ് മോൻസൺ പറഞ്ഞത്. അദ്ദേഹത്തെ കാണാൻ പോയി എന്നതിനപ്പുറത്ത് മറ്റ് ബന്ധങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു.

വീട്ടിൽ പോയപ്പോൾ വിലപിടിപ്പുള്ള പുരാവസ്തുക്കൾ കണ്ടിട്ടുണ്ട്. മോൻസൺൻ്റെ വീട്ടിൽ താമസിച്ചിട്ടില്ല. മുഴുവൻ ആരോപണങ്ങളും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പരാതിക്കാരന് പിന്നിൽ മറ്റൊരു ശക്തിയുണ്ട്. ഒരു കറുത്തശക്തി തന്നെ വേട്ടയാടുന്നുണ്ട്. ആ കറുത്ത ശക്തി മുഖ്യമന്ത്രിയും ഓഫീസും ആണെന്ന് സംശയിക്കുന്നതായും സുധാകരൻ ആരോപിച്ചു.2018 ലാണ് സംഭവമെങ്കിൽ വേറെ ഏതോ കെ സുധാകരൻ എംപിയാണെന്നാണ് തോന്നുന്നത്. 2018 ൽ ഞാൻ എംപിയല്ല. 2018 ൽ വേറെ ഏതെങ്കിലും കെ സുധാകരൻ എംപിയുണ്ടോയെന്ന് എനിക്കറിയില്ല. പാലമെൻ്റ് ഏത് കമ്മറ്റിയിലാണ് ഞാൻ അംഗമായിരുന്നത് ഫിനാൻസ് കമ്മറ്റി എന്നാണ് പറയുന്നത്. ഏത് ഫിനാൻസ് കമ്മറ്റി ഞാൻ ജീവിതത്തിൽ ഇതുവരെ ഒരു കമ്മറ്റിൽ അംഗമായി ഇരുന്നിട്ടില്ല. എംപി ആയിരുന്ന കാലത്