മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഇന്ന് തന്റെ 62-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ പ്രിയ താരത്തിന് ആശംസകളുമായെത്തിയിരിക്കുകയാണ്. ഇപ്പോഴിത മോഹൻലാലിന് പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടിയും. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശാംസകൾ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ- എന്നാണ് കമന്റുകളിലധികവും. താരങ്ങളും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. നേരത്തെ നടൻ പൃഥ്വിരാജും മോഹൻലാലിന് ആശംസകൾ നേർന്നിരുന്നു. സുരേഷ് ഗോപിയും മോഹൻലാലിന് ആശംസകൾ നേർന്നിരുന്നു. പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്
ഗുരു സിനിമയിൽ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ മോഹൻലാൽ. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധേയമായ ബറോസിന്റെ വരവിനായുള്ള കാത്തിരിപ്പിലാണിപ്പോൾ സിനിമ ആസ്വാദകരും